Breaking News

അമ്പലത്തറയിലെ സിനിമാ താരങ്ങളെ അനുമോദിച്ച് ടീം കസിൻസ് സൗഹൃദ കൂട്ടായ്മ


അമ്പലത്തറ : അമ്പലത്തറയിലെ ടീം കസിൻസ് എന്ന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ അമ്പലത്തറയിൽ നിന്നും മലയാള സിനിമാ ലോകത്തിലേക്ക് പ്രവേശിച്ച് അഭിമാനങ്ങളായി മാറിയ കലാകാരൻമാരെ അനുമോദിച്ചു . മികച്ച മലയാളം സിനിമയ്ക്കുള്ള ദേശീയ അവാർഡ് നേടിയ തിങ്കളാഴ്ച്ച നിശ്ചയത്തിലെ അഭിനേതാവ് അർജുൻ അശോകൻ , ഡിജിറ്റൽ വില്ലേജ് എന്ന സിനിമയിലെ അഭിനേതാവ് രാജേന്ദ്രൻ മീങ്ങോത്ത് , മഴവിൽ മനോരമ ചാനലിലെ റിയാലിറ്റി ഷോ ആയ ഒരു ചിരി ഇരു ചിരി ബംമ്പർ ചിരി താരം സുധീർ അമ്പലത്തറ എന്നിവരെയാണ് ടീം കസിൻസ് സംഘടിപ്പിച്ച അനുമോദന സായാഹ്നത്തിൽ പൊന്നാട അണിയിച്ച് ആദരിച്ച് സ്നേഹോപഹാരം കൈ മാറിയത്. ലിജോ അമ്പലത്തറ, ഷാഹിദ് മുനമ്പം , സുനിൽ പാറപ്പള്ളി, രതീഷ് അമ്പലത്തറ, റിയാസ് പാറപ്പള്ളി, അഭിലാഷ് അമ്പലത്തറ, സൈനുൽ ആബിദ്, ശരത് അമ്പലത്തറ, അനിൽ കുമ്പള, അർജുൻ.ആർ കെ. , സുജിത് പാടിയിൽ , ജാഷിദ് മുനമ്പം , ശ്രീജിത്ത് പെരൂർ, ഹരീഷ് മണ്ടേങ്ങാനം, ജിജേഷ് അമ്പലത്തറ, നരേന്ദ്രൻ , ജോബിൻ എന്നിവരാണ് ടീം കസിൻസ് കൂട്ടായ്മയിലെ അംഗങ്ങൾ . പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് അംഗം എ.വി. കുഞ്ഞമ്പു, പ്രശസ്ത ചിത്രകാരനും ലളിത കലാ അക്കാദമി അവാർഡ് ജേതാവുമായ വിനോദ് അമ്പലത്തറ, സി. ബാബുരാജ്, അനൂപ്. കെ.വി എന്നിവർ ഉപഹാരം വിതരണം ചെയ്തു. രതീഷ് അമ്പലത്തറ അദ്ധ്യക്ഷനായി. അർജുൻ അശോകൻ , രാജേന്ദ്രൻ മീങ്ങോത്ത്, സുധീർ അമ്പലത്തറ എന്നിവർ മറുപടി പ്രസംഗം നടത്തി. സുനിൽ പാറപ്പള്ളി സ്വാഗതവും ഷാഹിദ് മുനമ്പം നന്ദിയും പറഞ്ഞു.

No comments