Breaking News

ഇരിയ സായിഗ്രാമത്തിൽ ജൈവകൃഷി പദ്ധതിക്ക് തുടക്കം കോടോം-ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് എം.ശ്രീജ പച്ചക്കറി തൈ ഗ്രോബാഗ് കൈമാറി ഉദ്ഘാടനം ചെയ്തു


ഇരിയ: പച്ചക്കറി കൃഷിയെ പ്രോൽസാഹിപ്പിക്കാനും വിഷരഹിത പച്ചക്കറികൾ സ്വന്തമായി ഉൽപ്പാദിക്കുക എന്ന ലക്ഷ്യത്തോടെ ഇരിയ കാട്ടുമാടം സായിഗ്രാമത്തിലെ അന്തേവാസികൾക്കായി ജൈവകൃഷി പ്രോൽസാഹന പദ്ധതിക്ക് തുടക്കമായി. പുല്ലൂർ-പെരിയ ആഗ്രോ സർവ്വീസ് സെന്ററുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടആദ്യഘട്ടം സായിഗ്രാമം ഓഡിറ്റോറിയത്തിൽ കോടോം-ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് എം.ശ്രീജ മനോജ് ഗ്രോബാഗുകിൽ നിറച്ച പച്ചക്കറി തൈകൾ സായിഗ്രാമം അന്തേവാസിക്ക് വിതരണം ചെയ്ത് ഉൽഘാടനം ചെയ്തു.സത്യസായി ഓർഫനേജ് ട്രസ്റ്റ് സ്റ്റേറ്റ് കോർഡിനേറ്റർ അഡ്വ: കെ.മധുസൂദനൻ അദ്ധ്യക്ഷനായി.കാവുങ്കാൽ നാരായണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ രജനി നാരായണൻ, സത്യസായി ട്രസ്റ്റ് ജില്ല കോർഡിനേറ്റർ എം.ഉഷ എന്നിവർ സംസാരിച്ചു.ചടങ്ങിൽ വെച്ച് സിനിമ-സീരിയൽ രംഗത്തും സ്കൂൾ കലോൽസവവേദികളലും നിറഞ്ഞുനിൽക്കുന്ന ബാലതാരം അയ്യങ്കാവിലെ അർപ്പിത രാജനെ അനുമോദിച്ചു.തുടർന്ന് എ. മണികണ്ഠൻ ( അസിസ്റ്റന്റ് കൃഷി ഓഫീസർ പെരിയ )

നഫീസത്ത് ബീവി ( പെരിയ ആഗ്രോ സെന്റർ പ്രതിനിധി ) എന്നിവർ ജൈവകൃഷി എങ്ങനെ ഉൽപ്പാദിപ്പിക്കാം എന്ന വിഷയത്തിൽ ക്ലാസെടുത്തു.

സായിഗ്രാമത്തിലെ 42 വീടുകളിലേക്ക് അഞ്ച് വീതം ഗ്രോബാഗുകളും പച്ചക്കറി തൈകളുമാണ് ആദ്യ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കന്നത് എന്ന് തിരുവനന്ദപുരം സത്യസായി ഓർഫനേജ് ട്രസ്റ്റ് (കേരള ) ഫൗണ്ടർ ആന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദ് കുമാർ അറിയിച്ചു.

No comments