Breaking News

കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് കേരളോത്സവം ചെസ്സ് ടൂർണമെന്റ് സമാപിച്ചു


പരപ്പ : ഒക്ടോബർ 14 ശനിയാഴ്ച കോളംകുളം ഇ എം എസ് സ്മാരകവായനശാല & ഗ്രന്ഥാലത്തിൽ വെച്ച് ഈ വർഷത്തെ കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് കേരളോത്സവം ചെസ്സ് ടൂർണമെന്റ് നടത്തി.

മത്സരത്തിൽ 6 പേർ പങ്കെടുത്തു. സ്വിസ് സിസ്റ്റം റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിൽ 5 റൗണ്ട് മത്സരങ്ങളുണ്ടായിരുന്നു. 

5 പോയന്റ് നേടി ശബരിരാജ് സി വി. (പരപ്പ) ഒന്നാം സ്ഥാനം കരസ്ഥമാക്കി.

4 പോയന്റോടെ മഹേന്ദ്രപ്രസാദ് കെ. (പരപ്പ) രണ്ടാം സ്ഥാനത്തെത്തി.

3-ാം സ്ഥാനം : ശ്രീജിത്ത് പി. (റെഡ് സ്റ്റാർ കോളംകുളം) കരസ്ഥമാക്കി.

മത്സരപരിപാടിയുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ. ആർ. സോമൻ മാസ്റ്റർ നിർവ്വഹിച്ചു. യോഗത്തിൽ സുനിൽകുമാർ പി.  (ഗ്രാമീണ വായനശാല കാളിയാനം) അദ്ധ്യക്ഷനായി. കോളംകുളം റെഡ് സ്റ്റാർ ക്ലബ്ബ് സെക്രട്ടറി കെ. മണി സ്വാഗതം ആശംസിച്ചു. കാസറഗോഡ് ജില്ലാ ചെസ്സ് അസോസിയേഷൻ രാജേഷ് വി. എൻ.  ചെസ്സിന്റെ പ്രാധാന്യത്തെക്കുറിച്ചു യോഗത്തിൽ വിശദീകരിക്കുകയും ടൂർണമെന്റ് നിയന്ത്രിക്കുകയും ചെയ്തു.

No comments