നവകേരള സദസ്സ് വെസ്റ്റ് എളേരി പഞ്ചായത്ത് സംഘാടക സമിതിയായി ഭീമനടി വ്യാപാര ഭവനിൽ നടന്ന യോഗം എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു
ഭീമനടി : നവകേരള സദസ്സ് വെസ്റ്റ് എളേരി പഞ്ചായത്ത് സംഘാടക സമിതിയായി. ഭീമനടി വ്യാപാര ഭവനിൽ നടന്ന യോഗം എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ സി വി അഖില അധ്യക്ഷയായി. ജെസി ഓഫീസ് സൂപ്രണ്ട് സി എച്ച് മനോജ് കുമാർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പഞ്ചായത്തംഗങ്ങളായ ഇ ടി ജോസ്, സി പി സുരേശൻ, എം കെ പ്രമോദ്, ബിന്ദു മുരളീധരൻ, ഓമന കുഞ്ഞിക്കണ്ണൻ, ശാന്തികൃപ, മുൻ പ്രസിഡന്റ് പി ആർ ചാക്കോ, മുൻ വൈസ് പ്രസിഡന്റ് ടി കെ സുകുമാരൻ, കെ പി സഹദേവൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി സി കെ പങ്കജാക്ഷൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ ജെ പോൾ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഇ ടി ജോസ് (ചെയർമാൻ), പഞ്ചായത്ത് സെക്രട്ടറി സി കെ പങ്കജാക്ഷൻ (കൺവീനർ). പഞ്ചായത്തിലെ മുഴുവൻ ബൂത്ത് തലത്തിലും സംഘാടക സമിതി യോഗം വിളിച്ച് ചേർക്കാനും വീട്ടുമുറ്റ സദസ്സുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. \
No comments