Breaking News

ഉംറ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് മുങ്ങി പരപ്പ സ്വദേശിനിയുടെ പരാതിയിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട് : ഉംറ വിസ വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചതായി പരാതി. പരപ്പയിലെ അബ്ദുൾ റൗഫാണ് (54) നെതിരെയാണ് പരാതി . എൺപതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ പലരിൽ നിന്നും വാങ്ങിയതായി പറയപ്പെടുന്നു . പണം വാങ്ങിയവരോട് കോഴിക്കാട് എയർപോർട്ടിൽ എത്താൻ ആവശ്യപ്പടുകയായിരുന്നു. ഉംറക്ക് പോകാനുള്ള തയ്യാറെടുപ്പുമായി ആളുകൾ എയർ പോർട്ടിൽ എത്തിയപ്പോൾ റൗഫ് ഉണ്ടായില്ല. ഫോൺ വിളിച്ച പോൾ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ് ഇതോടെയാണ് പണം കൊടുത്തവർ വഞ്ചിതരായെന്ന് അറിയുന്നത്. സംഭവത്തിൽ 80000 രൂപ വിസയ്ക്കായി നൽകി വഞ്ചിതയായ പരപ്പ ക്ലായിക്കോട്ട് സ്വദേശിനിയുടെ പരാതിയിൽ വെളളരികുണ്ട് പോലീസ് കേസ് എടുത്തു.


No comments