Breaking News

അളവിൽ കൂടുതൽ വിദേശമദ്യവുമായി വെള്ളരിക്കുണ്ട് ബസ്സ്റ്റാൻഡിൽ നിന്നും യുവാവിനെ പിടികൂടി


വെള്ളരിക്കുണ്ട്  : അളവിൽ കൂടുതൽ വിദേശമദ്യവുമായി വെള്ളരിക്കുണ്ട് ബസ്സ്റ്റാൻഡ് പരിസരത്ത്‌ നില്ക്കുകയായിരുന്ന യുവാവിനെ വെള്ളരിക്കുണ്ട് പോലീസ് പിടികൂടി. മാലോം  സ്വദേശി സിജോയെയാണ് പോലീസ് പിടിയിലായത്. സിജോയുടെ തോളിൽ തൂക്കിയിരുന്ന ബാഗ് തുറന്ന് പരിശോധിച്ചപ്പോൾ 17 കുപ്പി മദ്യം കണ്ടെത്തി. വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു

No comments