Breaking News

ഒരു വാട്‌സാപ്പിൽ രണ്ടു അക്കൗണ്ട്; മൾട്ടിപ്പിൾ അക്കൗണ്ട് ഫീച്ചർ എത്തി


ഒന്നിലധികം ഫോൺ നമ്പറുകൾ ഉപയോഗിക്കുന്നവർക്ക് ഉപയോഗപ്രദമായ പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്. ഒരു വാട്സാപ്പ് ആപ്പിൽ നിന്ന് രണ്ടു അക്കൗണ്ടുകൾ ഒരേസമയം ലോഗിൻ ചെയ്യാം. രണ്ട് അക്കൗണ്ടുകൾ മാറി മാറി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്. ഇനി ക്ലോൺ ആപ്പ് ഉപയോഗിക്കുന്നതിന് പകരം ഒരു ആപ്പിൽ നിന്ന് തന്നെ രണ്ടു അക്കൗണ്ടുകൾ ഉപയോഗിക്കാൻ കഴിയുമെന്നാണ് പുതിയ പ്രത്യേകത. രണ്ട് അക്കൗണ്ടുകൾക്കും വെവ്വേറെ പ്രൈവസി സെറ്റിങ്സും നോട്ടിഫിക്കേഷൻ സെറ്റിങ്സും ആയിരിക്കും ഉണ്ടാവുക. വാട്സാപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിൾ വേർഷനിലും ഈ അപ്ഡേറ്റുകൾ എത്തിയിട്ടുണ്ട്. താമസിക്കാതെ എല്ലാ ഉപയോക്താക്കളിലേക്കും വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ ലഭിച്ചു തുടങ്ങും.ഒരു വാട്സാപ്പ് ആപ്പിൽ ഇനി വ്യത്യസ്ത അക്കൗണ്ടുകൾ ഒരേസമയം ലോഗിൻ ചെയ്യാനാവും.ടെലഗ്രാം ആപ്പിൽ ഇതിനകം ലഭ്യമായ ഫീച്ചർ ആണിത്.

No comments