Breaking News

തീരത്തോട് ചേര്‍ന്ന് മീന്‍പിടുത്തം: പിടിച്ചെടുത്ത ബോട്ടിന് 2.5 ലക്ഷം പിഴ ചുമത്തി


കാഞ്ഞങ്ങാട്: തീരത്തോട് ചേര്‍ന്ന് മീന്‍പിടുത്തം നടത്തിയ ട്രോളിംഗ് ബോട്ട് ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുത്തു. 2. 5 ലക്ഷം രൂപ പിഴ ചുമത്തി .ബോട്ടിലു ണ്ടായിരുന്ന മത്സ്യം ഒരു ലക്ഷം രൂപയ്ക്ക് ലേലംചെയ്തു. കഴിഞ്ഞ ദിവസം രാവിലെ 11:45ന് അഴിത്തല തീരത്തു നിന്നാണ് ബോട്ട് പിടികൂടിയത്. തീരത്തു നിന്നും അഞ്ച് നോട്ടി ക്കല്‍ മൈല്‍ അകലെ മീന്‍ പിടിക്കുകയായിരുന്നു ബോട്ടാണ് പിടിച്ചെടുത്തത്.മുനമ്പത്ത്   നിന്നും മീന്‍പിടുത്തത്തിനിറങ്ങിയ ഗ്ലാസിയേറ്റര്‍ എന്ന ബോട്ടാണ് പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന മത്സ്യം ഹാര്‍ബറിലെത്തിച്ച്  ലേലം ചെയ്യുകയായിരുന്നു.  തിരിയന്‍, ചമ്പാന്‍, മത്തി എന്നിവയാണ് തീരത്തു നിന്നും അനധികൃത മീന്‍ പിടുത്തത്തിലൂടെ പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത ബോട്ടിന് തീരത്തു നിന്നും 12 നോട്ടിക്കല്‍ മൈല്‍ പുറത്തു മാത്രമേ മീന്‍ പിടുത്തം അനുവദനീയുള്ളു .  പിടികൂടിയാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്  ജില്ലാ ഫിഷറീസ് ഓഫീസ് എഫ്ഇഒ കുമാരി അരുണേന്ദു രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ട് പിടികൂടിയത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സിപിഒ അര്‍ജുന്‍, റസ്‌ക്യൂ ഗാര്‍ഡു മാരായ സേതുമാധവന്‍, ശിവകുമാര്‍, ഡ്രൈവര്‍ നാരായണന്‍ എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും പെട്രോളിങ് ശക്തമാക്കുമെന്നും കരവേലി നടത്തുകയും രാത്രികാലങ്ങളില്‍ മറ്റും നിയമം ലംഘനം നടത്തുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കാസര്‍കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ എ ലബീബ് അറിയിച്ചു.

No comments