Breaking News

യുഡൈസ് പ്ലസ് ഡാറ്റഅപ്‌ലോഡുമായി ബന്ധപ്പെട്ട് അധ്യാപകർക്ക് ഏകദിന ശില്പശാല സംഘടിപ്പിച്ചു

 



യുഡൈസ് പ്ലസ് ഡാറ്റഅപ്‌ലോഡുമായി ബന്ധപ്പെട്ട് അധ്യാപകർക്ക് ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഹോസ്ദുർഗ്ഗ് ബിആർസി പരിധിയിലെ ഗവൺമെൻറ് ,എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരാണ് ശില്പശാലയിൽ പങ്കെടുത്തത്.ദേശീയതലത്തിൽ കുട്ടികളുടെ വിവരങ്ങൾ ,സ്കൂളിൻറെ വിവരങ്ങൾ, അധ്യാപകരുടെ വിവരങ്ങൾ എന്നിവ ഏകീകരിക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.



യുഡൈസ് ശില്പശാല കാഞ്ഞങ്ങാട് ഡിഇഒ ബാലാദേവി ടി.പി ഉദ്ഘാടനം ചെയ്തു .എച്ച് എം ഫോറം കൺവീനർ രാജീവൻ കെഅധ്യക്ഷത വഹിച്ച ചടങ്ങിൽ ഹോസ്ദുർഗ്ഗ് ബിപിസി ഡോ. കെ വി രാജേഷ് സ്വാഗതവും, ട്രെയിനർ രാജഗോപാലൻ പി നന്ദിയും പറഞ്ഞു.സി ആർ സി കോഡിനേറ്റർമാർ പരിശീലനത്തിന് നേതൃത്വം നൽകി. വിവിധ വിദ്യാലയങ്ങളിൽ നിന്നായി 120 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.

No comments