കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫിനെതിരെ എംഎം മണി നടത്തിയ പ്രസ്താവനകൾ പ്രതിഷേധാർഹം ; കേരള കോൺഗ്രസ് കാസർഗോഡ് ജില്ലാ കമ്മിറ്റി
വെള്ളരിക്കുണ്ട് : കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫിനെതിരെ എംഎം മണി നടത്തിയ പ്രസ്താവനകൾ പ്രതിഷേധാർഹം ആണെന്ന് കേരള കോൺഗ്രസ് കാസർഗോഡ് ജില്ലാ കമ്മിറ്റി .
കേരള രാഷ്ട്രീയ ചരിത്രത്തിൽ ചരിത്രപരമായ സ്ഥാനങ്ങൾ വഹിച്ച പി ജെ ജോസഫ് എന്നും സൗമ്യതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യും. എതിരാളികളെ പോലും നല്ല മനസ്സോടെ സ്വീകരിക്കുകയും കേരളത്തിൻറെ പൊതു വികസനത്തിൽ കാര്യമായ പങ്കുവഹിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹത്തെ ഒരു കാരണവും കൂടാതെ വായിൽ തോന്നുന്നത് എന്തും വിളിച്ചുപറഞ്ഞു അവഹേളിക്കാമെന്നത് എംഎം മണിയെ പോലെ വീണ്ടും വിചാരം ഇല്ലാതെ പ്രസംഗങ്ങൾ ചെയ്യുന്നത് സിപിഎമ്മിന് പോലും അപമാനമാണെന്ന് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി ഒന്നടങ്കം അഭിപ്രായപ്പെട്ടു.എംഎം മണി ആ പ്രസ്താവനുകൾ പിൻവലിച്ച് മാപ്പു പറയണമെന്നും ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് അഭിപ്രായപ്പെട്ടു .
No comments