സ്വകാര്യ കമ്പനിയുടെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് ചോയ്യംകോട് ചാമക്കുഴി സ്വദേശിയുടെ ആറരലക്ഷം രൂപ തട്ടി
നീലേശ്വരം: സ്വകാര്യ കമ്പനിയുടെ ഫ്രാഞ്ചൈസി നൽകാമെ ന്ന് പറഞ്ഞ് യുവാവിൽ നിന്ന് ആറരലക്ഷം രൂപ വാങ്ങി വഞ്ചിച്ചു വെന്ന പരാതിയിൽ എറണാകുളം സ്വദേശികൾക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. ചാമക്കുഴിയിലെ കെ.വി സുരേഷ് കുമാറിനെയാണ് വഞ്ചിച്ചത്. എറണാകുളം സ്വദേശികളായ ജാക്സൺ, ജീനമോൾ, ജയ്സൺ എന്നിവർക്കെതിരാണ് കേസ്.റിങ്സ് പ്രമോസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് തട്ടിപ്പ്.മൂന്നുലക്ഷം രൂപ നൽകിയാൽ കമ്പനിയുടെ ഫ്രാഞ്ചൈസിയാക്കാമെ ന്ന് പറഞ്ഞാണ് തട്ടിപ്പ്. പ്രതിമാസം 50,000 രൂപ വരുമാനവും ജീവനക്കാർക്ക് ശമ്പളത്തിനായി 50,000 രൂപയും, മുറിവാടകക്കായി 10000 രൂപയും നൽകുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.തുടർന്ന് സുരേഷ് കുമാർ നീലേശ്വരം ഫെഡറൽ ബാങ്ക് ശാഖ വഴി 6,65000 രൂപ അയച്ചു നൽകുകയായിരുന്നു 2022 ഫെബ്രുവരി മൂന്നിനും 2023 ജനുവരി മൂന്നിനുമിടയിലാണ് പണം നൽകിയത്.
No comments