Breaking News

പാലാവയൽ ചാവറഗിരിയിൽ കേബിൾ വയർ കുടുങ്ങി ബൈക്ക് യാത്രക്കാരന് പരിക്ക്



ചിറ്റാരിക്കാൽ: റോഡരികിൽ അലക്ഷ്യമായി വലിച്ചിട്ട കേ ബിൾ ചുരുളിൽ പെട്ട് ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു.

കണ്ണൂർ പാച്ചേനി എളംപുരയിടത്തിൽ ഹൗസിൽ തോമ സിന്റെ മകൻ ഇ.ടി.ജോസഫ്(49)നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് 5.30 ഓടെ ഭാര്യയോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ജോസഫ് ഓടിച്ച ബൈക്ക് പാലാ വയൽ ചവറഗിരിയിൽ റോഡരികിൽ അലക്ഷ്യമായി സൂക്ഷിച്ച കേബിൾ ചുരുളിൽ കുടുങ്ങി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ജോസഫിന്റെ വലത് ഷോൾഡറിൽ പരിക്കേറ്റു. സംഭവത്തിൽ പാലാവയലിലെ കേബിൾ ഉടമക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു.

No comments