Breaking News

രണ്ട് ദിനങ്ങൾ കുരുന്നുകൾ നിറഞ്ഞാടിയ ബളാൽ സ്ക്കൂളിലെ കലോത്സവത്തിന് തിരശീല വീണു


ബളാൽ : ബളാൽ ഗവ:ഹയർ സെക്കന്ററി സ്കൂളിൽ ഇന്നലേയും ഇന്നുമായി നടന്ന കലോത്സവം സ്കൂളിൽ ഉത്സവമായി മാറി. സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു ജോസിന്റെ അധ്യക്ഷതയിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് ജേക്കബ് ഇടശ്ശേരി കലോത്സവം ഉദ്ഘാടനം ചെയ്തു. ആശംസകൾ നേർന്നുകൊണ്ട് സ്കൂൾ പ്രിൻസിപ്പാൾ മെയ്സൺ , പി.ടി.എ വൈസ് പ്രസിഡന്റ് കൃഷ്ണൻ ,എസ് എം സി ചെയർമാൻ സുരേഷ് മുണ്ടമാണി , മദർ പി.ടി.എ പ്രസിഡന്റ് വിജിത വിനീഷ് എന്നിവർ സംസാരിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് രാജീവൻ പീ ജി സ്വാഗതവും, കലോത്സവ കൺവീനർ മോഹനൻ ബാനം നന്ദിയും പറഞ്ഞു.

No comments