അപകടമൊഴിയാതെ മുക്കുഴി എടത്തോട് കോളിയാർ മുക്കുഴി റോഡ് വീണ്ടും തകർന്നു
എണ്ണപ്പാറ: മുക്കുഴി -കത്തുണ്ടി റോഡ് പണി പൂർത്തിയാക്കാത്തതിനാൽ അപകടങ്ങൾ തുടർക്കഥയാവുന്നു. എടത്തോട് നിന്നും കോളിയാർ വഴി കാഞ്ഞങ്ങാടേക്കുള്ള എളുപ്പ വഴിയാണിത്. വാഹനങ്ങൾ പോകുമ്പോൾ കല്ല് തെറിച്ചു വീണ് വഴിയാത്രക്കാർക്കും, ഓട്ടോ ഡ്രൈവർമാർക്കും , അടുത്തുള്ള കടകളിലെ ജീവനക്കാർക്കും പരിക്ക് പറ്റുന്നതും കുത്തനെയുള്ള ഇറക്കത്തിൽ വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടമുണ്ടാവുന്നതും പതിവാകുന്നു. പല പ്രാവശ്യം അപകടമുണ്ടായപ്പോഴും പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് അധികാരികളെയും, കോൺട്രാക്ടറെയും വിവരമറിയിച്ചെങ്കിലും റോഡ് നന്നാക്കാനുള്ള താല്പര്യം കാണിക്കാത്തത്തിൽ നാട്ടുകാർ കടുത്ത അമർഷത്തിലാണ്. ഇന്ന് ജിജോ പകലോമറ്റം എന്ന ഓട്ടോ ഡ്രൈവറുടെ മുഖത്ത് കല്ല് തെറിച്ചു വീണ് മുഖത്ത് പരിക്കേൽക്കുകയും ഓട്ടോയുടെ ചില്ല് തകരുകയും ചെയ്തു. ഇതിൽ കിസാൻ സർവീസ് സൊസൈറ്റി ജില്ലാ ജനറൽ സെക്രട്ടറി. ജിജോമോൻ കെ സി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും റോഡ്‌പണി ഉടൻ പൂർത്തിയാക്കി നാട്ടുകാരെ പ്രാണഭയത്തിൽ നിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.
No comments