Breaking News

രാജപുരം - മാനന്തവാടി കെ എസ് ആർ ടി സി ബസ് സർവീസ് ആരംഭിച്ചു


മാനന്തവാടി ഡിപ്പോയിൽ നിന്ന്  രാജപുരം-മാനന്തവാടി റൂട്ടിൽ കെ എസ് ആർ ടി സി യുടെ പുതിയ സർവീസ് ആരംഭിച്ചു. ബളാൽ, വെള്ളരിക്കുണ്ട് ഭാഗത്തു നിന്ന് ചെറുപുഴ, ആലക്കോട്, പയ്യാവൂർ, ഇരിട്ടി വഴിക്കുള്ള രണ്ട് ബസുകളും മിക്ക ദിവസങ്ങളിലും നടുവിൽ, ചെമ്പേരി ഭാഗങ്ങളിൽ എത്തുമ്പോഴേക്കും ബസിൽ യാത്രക്കാരെ കയറ്റാൻ പറ്റാത്ത അവസ്ഥയായിരുന്നു. 

പുതിയ സർവീസ് വന്നത് വയനാട്ടിലേക്കുള്ള ദീർഘ ദൂര യാത്രക്കാർക്ക് ആശ്വാസമായി. 

രാവിലെ 4.20 ന് രാജപുരത്തു നിന്ന് പുറപ്പെട്ട് പാലംകല്ല്, വെള്ളരിക്കുണ്ട്, ചിറ്റാരിക്കൽ, ചെറുപുഴയിൽ 05.50 നും,ആലക്കോട് 06.20 നും കടന്ന് ചെമ്പേരി, പയ്യാവൂർ വഴി ഇരിട്ടിയിൽ 08.00 നും, മാനന്തവാടിയിൽ 09.50 നും എത്തിചേരും.

മാനന്തവാടിയിൽ നിന്ന്  ഉച്ചക്ക് 12.20 ന് പുറപ്പെട്ട് 02.30 ന് ഇരിട്ടിയും, 05.15 ന് ചെറുപുഴയിലും പാസ്സ് ചെയ്ത് 06.30 ന് രാജപുരത്തും എത്തുന്ന രീതിയിലുമാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. കാസറഗോഡ്, കണ്ണൂർ, വയനാട് ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള എല്ലാം സർവീസുകളും ജനോപകാരപ്രദവും, നല്ല വരുമാനം ലഭിക്കുന്നവയുമാണ്.

No comments