Breaking News

വെള്ളരിക്കുണ്ട് പുങ്ങംചാലിൽ സ്ക്കൂൾ ബസ് റോഡരികിലെ കുഴിയിലേക്ക് വീണു


പുങ്ങംചാൽ :  വെള്ളരിക്കുണ്ട് കൊന്നക്കാട് റോഡിലെ പുങ്ങംചാലിലാണ് തിങ്കളാഴ്ച വൈകിട്ട് സ്കൂൾ ബസ് കുഴിയിൽ വീണത്.

വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്‌ളവർ സ്കൂളിലെ ബസ് ആണ് അപകടത്തിൽ പെട്ടത്. ആർക്കും പരിക്കില്ല.നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

പുങ്ങംചാലിൽ കുട്ടികളെ ഇറക്കി ബസ് തിരിക്കുവാൻ ശ്രമിക്കുന്നതിനിടെ റോഡിന്റെ അരികിൽ സ്വകാര്യവ്യക്തി കുഴിച്ചകുഴിയിലേക്ക് ബസ് തെന്നി വീഴുകയായിരുന്നു. ഒട്ടേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡിന് ഭീഷണിയായി ഈ കുഴി മാറിയിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. സ്കൂൾ ബസിൽ ഉണ്ടായിരുന്ന മറ്റുകുട്ടികളെ നാട്ടുകാരുടെ സഹായതോടെ മറ്റുവാഹനങ്ങളിൽ വീടുകളിൽ എത്തിച്ചു





No comments