Breaking News

മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട ; 90 കിലോ കഞ്ചാവുമായി കണ്ണൂർ സ്വദേശി പിടിയിൽ


മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട. പൈവളികെ ബായിക്കട്ട എന്ന സ്ഥലത്ത് വച്ച് 90.900 കിലോ ഗ്രാം കഞ്ചാവ് പിടികൂടി മഞ്ചേശ്വരം പോലീസ്. കണ്ണൂർ, കണ്ണവം സ്വദേശി റായിഫ് ബഷീറാണ് (31) കേരളത്തിലേക്ക് വിൽപ്പനയ്ക്ക് കൊണ്ടുവരികയായിരുന്ന കഞ്ചാവുമായി പിടിയിലായത്.

കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐപിഎസിന്റെ ഓപ്പറേഷൻ ക്ലീൻ കാസറഗോഡിന്റെ ഭാഗമായി നടന്നുവരുന്ന പരിശോധനയിൽ,  DYSP പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ, SI മാരായ റുമേഷ്, നിഖിൽ, സുമേഷ്,  ASI അബൂബക്കർ, ASI  മധു,  CPO മാരായ ഷാജു, ജിനേഷ്,  ആരിഫ്, രഞ്ജിത്ത്, ഷജീഷ്, പ്രശാന്ത്, പ്രണവ്, രജിൽ , വിഷ്ണുപ്രസാദ് എന്നിവരടങ്ങിയ ടീമാണ് പ്രതിയെ പിടികൂടിയത്.


No comments