Breaking News

നിത്യോപയോഗ സാധനങ്ങൾ ലഭ്യമല്ല ; ബിജെപി പനത്തടി പഞ്ചായത്ത് കമ്മിറ്റിയുടെ അഭിമുഖത്തിൽ ബളാംതോട് മാവേലി സ്റ്റോറിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു


രാജപുരം : മാവേലി സ്റ്റോറിൽ അഗതികൾക്കുള്ള ഭക്ഷ്യധാന്യങ്ങൾ  വിതരണം ചെയ്യാത്തതിലും,  സാധാരണക്കാർക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമല്ലാത്തതിലും പ്രതിഷേധിച്ച് ബിജെപി പനത്തടി പഞ്ചായത്ത് കമ്മിറ്റിയുടെ അഭിമുഖത്തിൽ ബളാംതോട് മാവേലി സ്റ്റോറിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു . പനത്തടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്  ജി രാമചന്ദ്രൻ അധ്യക്ഷ വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി മനു ലാൽ മേലേത്ത്  ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം രാമചന്ദ്ര സരളയ, ഗ്രാമപഞ്ചായത്ത് മെമ്പർ പ്രീതി കെ എസ്, കർഷമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജയറാം  മാഷ്, എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത് ജനറൽ സെക്രട്ടറി പ്രതീഷ് കുമാർ സ്വാഗതവും എസ് ടി മോർച്ച പഞ്ചായത്ത് ജനറൽ സെക്രട്ടറി  ഭാസ്കരൻ വെള്ളക്കല്ല് നന്ദി രേഖപ്പെടുത്തി.

No comments