ബിരിക്കുളം ചേമ്പേനയിൽ തെരുവുനായ ആക്രമണം ആടിനെ കടിച്ചു കൊന്നു
പരപ്പ : ബിരിക്കുളം ചേമ്പേനയിൽ വീട്ടു പറമ്പിൽ കെട്ടിയിട്ട ആട്ടിൻ കൂട്ടത്തെ തെരുവുനായ്ക്കൾ അക്രമിച്ച് ഒന്നിനെ കടിച്ചു കൊന്നു. മറ്റൊന്നിനെ കടിച്ച് പരിക്കേൽക്കുകയും ചെയ്തു ചേമ്പേനയിലെ എം.ജനാർദ്ദനന്റെ ആടിനെയാണ് നായ്ക്കൾ കടിച്ചു കൊന്നത്. ഈ പ്രദേശത്ത് നായ്ക്കളുടെ ശല്യം വ്യാപകമാണെന്ന് നാട്ടുകാർ പറഞ്ഞു. കുറച്ചുനാൾ മുൻപ് ബിരിക്കുളം കൂടോൽ സ്വദേശി വിജയന്റെ ആടുകളെ തെരുവുനായ്ക്കൾ കടിച്ചു കൊന്നിരുന്നു .തെരുവുനായ്ക്കൾ കാരണം പകൽ സമയത് കുട്ടികളെ സ്കൂളിൽ അയക്കുവാൻ പോലും ഭയമാണെന്ന് രക്ഷിതാക്കളും നാട്ടുകാരും പറയുന്നു .
No comments