Breaking News

അവഗണന പേറി നീലേശ്വരം - ഇടത്തോട് റോഡ് യൂത്ത് കോൺഗ്രസിന്റെ വാഴ നട്ട് പ്രതിഷേധം ഇന്ന് വൈകിട്ട് ചോയ്യങ്കോട്


എടത്തോട്: ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ കിനാനൂർ - കരിന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം - ഇടത്തോട് റോഡിന്റെ നിർമ്മാണത്തിൽ സർക്കാർ കാണിക്കുന്ന അവഗണയ്‌ക്കെതിരെ വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ചോയ്യംകോട് ടൗണിൽ റോഡിൽ വാഴ നട്ട് പ്രതിഷേധിക്കും.

 2021 ഡിസംബറിൽ ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഏകദിന ഉപവാസം നടത്തിയതിന്റെ അടിസ്ഥാനത്തിൽ കുറച്ചു ഭാഗം മെക്കാടം   ടാർ ചെയ്തെങ്കിലും പിന്നീട് പണി നിർത്തിവെക്കുകയായിരുന്നു. റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടതിനാൽ യാത്രക്കാർക്ക് വളരെയധികം പ്രയാസം അനുഭവപ്പെടുന്നു.

           പ്രതിഷേധ പരിപാടി യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ബി. പി. പ്രദീപ്‌ കുമാർ ഉദ്ഘാടനം ചെയ്യും.മണ്ഡലം പ്രസിഡന്റ്‌ ശ്രീജിത്ത്‌. എം. പുതുക്കുന്ന് അധ്യക്ഷത വഹിക്കും.

No comments