Breaking News

കിടപ്പ് രോഗികൾക്ക് ആശ്വാസമേകാൻ ഈ വർഷവും മാലോത്ത് കസബയിലെ കുട്ടി പോലീസുകാർ.. കിടപ്പുരോഗികൾക്ക് നൽകാനുള്ള കമ്പിളി പുതപ്പിന്റെ കൈമാറ്റം ഇ.ചന്ദ്രശേഖരൻ എംഎൽഎ നിർവഹിച്ചു


മാലോം : സാന്ത്വനം 2022 എന്ന പേരിൽ വർഷങ്ങൾക്കു മുമ്പ് ആരംഭിച്ച കാരുണ്യ പ്രവർത്തികളുടെ ഈ വർഷത്തെ ഉദ്ഘാടന കർമ്മം മാലോത്ത് കസബ സ്കൂളിൽ വച്ച് നടന്നു. കിടപ്പുരോഗികൾക്ക്  നൽകാനുള്ള കമ്പിളി പുതപ്പിന്റെ കൈമാറ്റം ഇ.ചന്ദ്രശേഖരൻ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ സിസ്റ്റർ ബിന്ദു സുകുമാരൻ്റെ നേതൃത്വത്തിലുള്ള പാലിയേറ്റീവ് കെയർ ടീം സന്നിഹിതതരായിരുന്നു

എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി നടന്നുവരുന്ന കാരുണ്യ പ്രവർത്തികളുടെ തുടർച്ചയായുള്ള  പരിപാടിയാണിത്.

 കഴിഞ്ഞവർഷം നൂറോളം കിടപ്പ് രോഗികളെ സന്ദർശിച്ച് അവർക്ക് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങളും, ഫലവൃക്ഷതൈകളും, കമ്പിളി പുതപ്പും കേഡറ്റുകൾ നൽകിയിരുന്നു. ഈ വർഷവും ഇതേ രീതിയിൽ തുടരാനാണ് കേഡറ്റുകൾ ആഗ്രഹിക്കുന്നത്. മനുഷ്യനന്മ പ്രാവർത്തികമാക്കാനുള്ള ഈ ഒരു ഉദ്യമത്തിന് കൂട്ടായി സ്കൂൾ പി ടീ എ യും,ബളാൽ ഗ്രാമ പഞ്ചായത്തും,പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ പ്രവർത്തകരും ഉണ്ട്. കിടപ്പ് രോഗികൾക്ക് നൽകാനുള്ള കമ്പിളി പുതപ്പ് പിടിഎ പ്രസിഡണ്ട് സനോജ് മാത്യുവിന്റെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹകരണത്തോടെ ശേഖരിച്ചതാണ്.ഇത്തരം കാരുണ്യ പ്രവർത്തികൾ ഏറ്റെടുത്ത് നടത്തിയതിനാൽ മാലോത്തു കസബ എസ് പി സി കേഡറ്റുകൾക്ക്  അഞ്ചപ്പം ചാരിറ്റബിൾ  സൊസൈറ്റിയുടെ സംസ്ഥാന തല യുവ അവാർഡ് ലഭിച്ചിരുന്നു.

    ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ് ,ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്,ബളാൽ പഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം, പഞ്ചായത്ത് അംഗങ്ങളായ അലക്സ് നേടിയ കാലായിൽ ,ജെസ്സി ചാക്കോ , ടി പി തമ്പാൻ,പ്രിൻസിപ്പൽ ഇൻ ചാർജ് ദീപ ജോസ്, പി ടി എ പ്രസിഡണ്ട് സനോജ് മാത്യു, എസ് എം സി ചെയർമാൻ ദിനേശൻ കെ, ഹെഡ്മാസ്റ്റർ ശങ്കരൻ കെ, എസ് പി സി ചാർജ് വാഹകരായ ജോജിത പി ജി ,സുഭാഷ് വൈ എസ് എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.

No comments