പൂടംകല്ല് താലൂക്ക് ആശുപത്രി ആരോഗ്യ വിഭാഗം നേതൃത്വത്തിൽ കോളിച്ചാൽ, മാലക്കല്ല് ടൗണുകളിൽ പരിശോധന നടത്തി
കള്ളാർ: ഹെൽത്ത് കേരള ശുചിത്വ പരിശോധനയുടെ ഭാഗമായി പൂടംകല്ല് താലൂക്ക് ആശുപത്രി ആരോഗ്യ വിഭാഗം കള്ളാർ പഞ്ചായത്തിലെ കോളിച്ചാൽ, മാലക്കല്ല് എന്നീ ടൌണുകളിലെ ഭക്ഷ്യ നിർമാണ വിതരണ കേന്ദ്രങ്ങളിലും, സ്കൂളുകളിലും പരിശോധന നടത്തുകയും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.ഹെൽത്ത് ഇൻസ്‌പെക്ടർ എൻ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ വിമല കെ, അനിതോമസ്, ജിതേഷ് കെ പി, അജിത്ത് സി പി എന്നിവർ പങ്കെടുത്തു.
No comments