തടവുകാർക്ക് വേണ്ടിയുള്ള ജീവിത നൈപുണ്യ സംരഭകത്വ വികസന പരിശീലനം സമാപിച്ചു
കാസറഗോഡ് : സാമൂഹ്യ നീതി വകുപ്പ് കാസറഗോഡ് ജില്ലാ പ്രൊബേഷൻ ഓഫീസ് ജില്ലാ നിയമ സേവന അതോറിറ്റിയുടെയും കാസറഗോഡ് രുറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്ന്റെയും സഹകരണത്തോടെ ജില്ലയിലെ മൂന്ന് ജയിലുകളിൽ നടത്തിയ ഒൻപത് ദിവസം നീണ്ടു നിന്ന നിയമബോധ വത്കരണ ജീവിത നൈപുണ്യ സംരംഭകത്വ വികസന പരിശീലനപരിപാടി അവസാനിച്ചു. ലോകാരോഗ്യ സംഘടന നിർദേശിച്ച പത്തു ജീവിത നൈപുണികളെ ആധാരമാക്കിയാണ് പരിശീലനം സംഘടിപ്പിച്ചത്. മനസിന്റെ ആരോഗ്യം എന്ന വിഷയത്തിൽ ഇർഫാദ് മായിപ്പാടി അവതരണം നടത്തി. കാസറഗോഡ് സ്പെഷ്യൽ സബ് ജയിലിൽ സുപ്രണ്ട് സി. എസ് അനീഷിന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ മാനുഷിക വിഭവ ശേഷി രംഗത്തെ മാസ്റ്റർ ട്രെയിനർ നിർമൽ കുമാർ പരിപാടിയുടെ അവലോകനചർച്ചയും ക്രോഡീകരണവും നടത്തി .ത്രിദിന പരിശീലനം തടവുകാരിൽ മാനസികമായ പരിവർത്തനവും തെറ്റ് തിരുത്തി നേർവഴിയിൽ ജീവിക്കാനുള്ള ഊർജവും നൽകിയതായി തടവുകാരുടെ പ്രതിനിധികൾ അറിയിച്ചു. പരിശീലകരായ ഇർഫാദ് മായിപ്പാടി,(Director -LiVE To Smile )പി.രമ ട (RSETI), എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രൊബേഷൻ ഓഫീസർസ്വാഗതവും ഡെപ്യൂട്ടി പ്രിസൻ ഓഫിസർ വിനോദ് കുമാർ നന്ദിയും പറഞ്ഞു. പേപ്പർ ക്യാരി ബാഗ് നിർമാണത്തിൽ മികവ് പുലർത്തിയ രണ്ടു യുവ തടവുകാർക്ക് ജില്ലാ പ്രൊബേഷൻ ഓഫീസിന്റെ പുസ്തകസമ്മാനങ്ങൾ സുപ്രണ്ട് അനീഷ് കൈമാറി. അനീഷ് സാറിന് RSETI യുടെ ഉപഹാരമായ ഓഫീസ് പേപ്പർ ബോക്സ് പരിശീലക പി.രമ യും കൈമാറി.പരിശീലനപരിപാടിയിൽ 25 തടവുകാർക്ക് പേപ്പർ ക്യാരി ബാഗ് ലോങ്ങ് പേപ്പർ കവർ, മെഡിസിൻ കവർ എന്നിവയിലാണ് സംരംഭകത്വ പരിശീലനം നൽകിയതെന്ന് ജില്ലാ പ്രബോഷണറി ഓഫീസർ പി. ബിജു അറിയിച്ചു
No comments