സൗത്ത് ഇന്ത്യൻ ഷോർട്ട് ഫിലിം ഫെസ്റ്റ് 2023 മികച്ച ചിത്രം "വധു വരിക്കപ്ലാവ്" തിരക്കഥ സംവിധാനം നിർവ്വഹിച്ചത് വെള്ളരിക്കുണ്ട് സ്വദേശി ചന്ദ്രു
തിരുവനന്തപുരം : സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമി നടത്തിയ ഷോർട്ട് ഫിലിം ഫെസ്റ്റ് 2023 ൽ മികച്ച ചിത്രമായി ചന്ദ്രു വെള്ളരിക്കുണ്ട് തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച വധു വരിക്കപ്ലാവ് തിരഞ്ഞെടുക്കപ്പെട്ടു. തെളിവെയിൽ ആണ് മികച്ച രണ്ടാമത്തെ ചിത്രം . ജിനു വൈക്കത്ത് മികച്ച നടനായും തള്ള എന്ന ഷോർട്ട് ഫിലിമിലെ അഭിനയത്തിന് മല്ലിക സുകുമാരൻ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. നവംബർ 20 ന് തിരുവന്തപുരം ഭാരത് ഭവൻ ഹാളിൽ സിനിമാ രംഗത്തെ പ്രമുഖർ അണിനിരക്കുന്ന വർണ്ണശബളമായ അവാർഡ് നിശയിൽ വച്ച് ജേതാക്കൾക്ക് പുരസ്ക്കാരം കൈമാറും
വധു വരിക്കപ്ലാവ് ഇനിയും കാണാത്തവർക്കായി ലിങ്ക് : https://youtu.be/44PqNJtCrdc?si=FPRGfKYHqJDrAUrY
No comments