Breaking News

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ആറ് വർഷം തടവും പിഴയും പള്ളിക്കര സ്വദേശി ഷെയ്ക് മുഹമ്മദ് സാഹിദി(20)നെയാണ് ഹോസ്ദുർഗ് കോടതി ശിക്ഷിച്ചത്


കാഞ്ഞങ്ങാട് : പ്രായപൂർത്തിയാകാത്ത പെൺ കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ആറ് വർഷം തടവും 30,000രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു.പള്ളിക്കര മൗവ്വലിലെ ഷെയ്ക് മുഹമ്മദ് സാഹിദി(20)നെയാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് സി. സുരേഷ്കുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ അഞ്ച് മാസം കൂടി തടവനുഭവിക്കണം. 2022 ഫെബ്രുവരിയിലാണ് പീഡനം. 16 കാരിയെയാണ് പീഡിനത്തിനിരയായത്. പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. ബേക്കൽ പൊലിസാണ് കേസെടുത്തത്. ഇൻസ്പെക്ടറായിരുന്ന കെ.വി രാജീവനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.


No comments