Breaking News

ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ ഗെയിംസിന് ഇ.എം.എസ്. സ്റ്റേഡിയം പുത്തരിയടുക്കത്ത് തുടക്കമായി


ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ ഗെയിംസിന് ഇ.എം.എസ്. സ്റ്റേഡിയംപുത്തരിയടുക്കത്ത് തുടക്കമായി. ചായ്യോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ പി.ടി എ പ്രസിഡണ്ട് ബിജു.സി. മേള ഉദ്ഘാടനം ചെയ്തു. പി. ടി എ വൈസ് പ്രസിഡണ്ട് മനോഹരൻ .പി .അധ്യക്ഷനായി . ചിറ്റാരിക്കാൽ ഉപജില്ല സ്പോർട്ട് കൗൺസിൽ സെക്രട്ടറി സുനിൽ കുമാർ ഇ.വി. സ്വാഗതവും രാജേഷ് ചേമ്പേന നന്ദിയും പറഞ്ഞു. 30, 3l തീയതികളിലായി സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങൾക്കായുള്ള ഫുട്ബോൾ മത്സരങ്ങളാണ് നടക്കുക.


No comments