Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം കോടോം ബേളൂർ ജേതാക്കൾ


ബാനം: പരപ്പ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ കോടോം ബേളൂർ പഞ്ചായത്ത് ജേതാക്കളായി. കള്ളാർ രണ്ടും കിനാനൂർ കരിന്തളം മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സമാപന സമ്മേളനം ഇ ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് അധ്യക്ഷത വഹിച്ചു. കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ, വൈസ്‌ പ്രസിഡന്റ് പി.ദാമോദരൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രജനികൃഷ്ണൻ, പത്മകുമാരി, പി.വി ചന്ദ്രൻ, അംഗം പി.ശ്രീലത, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ, പി.വി തങ്കമണി, ബാനം കൃഷ്ണൻ, പി.മനോജ്കുമാർ, വി.മിനി, എം.വി രതീഷ്, വി.പി വിഷ്ണു എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം ചാക്കോ സ്വാഗതവും അനൂപ് പെരിയൽ നന്ദിയും പറഞ്ഞു.


No comments