Breaking News

കോൺഗ്രസ് പ്രവർത്തകർ സമൂഹത്തിന് മാതൃകയാകണം: ഡോ.പി.സരിൻ ലോയേഴ്‌സ് കോൺഗ്രസ് ദ്വിദിന പഠനക്യാമ്പ് കൊന്നക്കാട് ആരംഭിച്ചു


കൊന്നക്കാട്: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമൂഹത്തിന് മാതൃകയാകണമെന്നും ഓരോ പ്രവര്‍ത്തകനെയും കണ്ട് കോണ്‍ഗ്രസുകാരനാകാന്‍ ആഗ്രഹിക്കുന്ന പത്തുപേരെങ്കിലും ഉണ്ടാകണമെന്നും കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ.പി.സരിന്‍ പറഞ്ഞു. കൊന്നക്കാട് പൈതൃകം റിസോര്‍ട്ടില്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് ഹോസ്ദുര്‍ഗ് യൂണിറ്റ് സംഘടിപ്പിച്ച ദ്വിദിന പഠനക്യാമ്പില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വി.എസ്.ചന്ദ്രശേഖര്‍, യൂണിറ്റ് പ്രസിഡന്റ് എം.ജയചന്ദ്രന്‍, സെക്രട്ടറി ബിജു കൃഷ്ണ, പി.കെ.സതീശന്‍, പി.ബാബുരാജ്, പി.കെ.ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ സെഷനുകളിലായി എം.സി.ജോസ്, ടി.കെ.സുധാകരന്‍, പി.നാരായണന്‍, ബെന്നി സെബാസ്റ്റ്യന്‍, കെ.സി.ശശീന്ദ്രന്‍, കെ.കെ.രാജേന്ദ്രന്‍, കെ.ജനാര്‍ദനന്‍, ജോണി സഖറിയ, കെ.വി.സിന്ധു, നവനീത് ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നടക്കും.

No comments