വനിതകളെ സ്വാശ്രയ ജീവിതത്തിന് വഴി തെളിച്ച് എടത്തോട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഡിറ്റർജന്റ് നിർമ്മാണ ശില്പശാല നടത്തി
പരപ്പ: സ്വാശ്രയ ജീവിതം സ്വായത്തമാക്കാൻ ഗ്രാമീണ വനിതകളെ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി എടത്തോട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വനിതാവേദി അംഗങ്ങൾക്ക് വേണ്ടി ഏകദിന ഡിറ്റർജന്റ് നിർമാണ പരിശീലനം സംഘടിപ്പിച്ചു. വീട്ടമ്മമാർക്കാവശ്യമായ ക്ലോത്ത് വാഷ് , ഡിഷ് വാഷ് , ഡിറ്റർജന്റ്, ഹാൻഡ് വാഷ്, ഫിനോയിൽ ടോയ്ലറ്റ് ക്ലീനർ മറ്റ് ശുചീകരണ ഉത്പന്നങ്ങൾ എന്നിവ വ്യാവസായികാടിസ്ഥാനത്തിൽ ഉണ്ടാക്കുന്നതിന് പരിശീലനം നൽകിയത്. ഇതിനോടകം ഇത്തരം പരിശീലനങ്ങൾ നൽകി എടത്തോട് SVMGUP സ്കൂൾ കുട്ടികളെ സ്വയം പ്രാപ്തരാക്കുകയും അത് വഴി നിർദ്ധനരായ നിരവധി കുട്ടികൾക്ക് പഠനോപകരണങ്ങളും അനുബന്ധ സൗകര്യങ്ങളും നല്കി വേറിട്ട വഴികളിലൂടെ സഞ്ചരിച്ച റിട്ടയേർഡ് അദ്ധ്യാപകൻ സത്യനാരായണൻ മാസ്റ്ററാണ് പരിശീലന പരിപാടിക്ക് നേതൃത്വം നല്കിയത്. വനിതാ കൂട്ടായ്മയിലൂടെ സംരംഭങ്ങൾ തുടങ്ങാൻ പ്രാപ്തരാകുന്ന രീതിയിലാണ് പരിശീലനം ലഭിച്ചതെന്ന് ശില്പശാലയിൽ പങ്കെടുത്തവർ പറഞ്ഞു. പരിശീലന സമാപനത്തോടു കൂടി ക്യാമ്പിൽ നിർമിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടത്തി. സമാപന യോഗവും ഉത്പ്പന്ന പ്രദർശനവും വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ. ആർ. സോമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് കെ. ദാമോദരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വനിതാവേദി കൺവീനർ ചിഞ്ചു ജിനീഷ് നന്ദി പറഞ്ഞു.
No comments