Breaking News

കള്ളാർ മണ്ഡലം യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടോടി മുതൽ കോളിച്ചാൽ വരെ പദയാത്ര നടത്തി


കോട്ടോടി :ഇടതുപക്ഷ സർക്കാരിന്റെ ജന ദ്രോഹ നയങ്ങൾക്ക് എതിരെ കള്ളാർ മണ്ഡലം യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടോടി മുതൽ കോളിച്ചാൽ വരെ നടത്തിയ പദയാത്ര ഡി. സി.സി.പ്രസിഡന്റ്‌ പി. കെ.ഫൈസൽ ജാഥ ക്യാപ്റ്റൻ കള്ളാർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എം. എം.സൈമൺ ന് പതാക കൈമാറി ഉത്ഘാടനം ചെയ്തു..കള്ളാർ മണ്ഡലം കോൺഗ്രസ്‌ ജനറൽ സെക്രട്ടറി സജി പ്ലാച്ചെറിപ്പുറത്ത് സ്വാഗതം പറഞ്ഞു.കേരള കോൺഗ്രസ്‌ ജെ ജില്ലാ വൈസ് പ്രസിഡന്റ്‌ സ്‌കറിയ വടാന അദ്ധ്യക്ഷത വഹിച്ചു.-ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ് പി നായർ,ബളാൽ ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ മധുസൂദനൻ ബാലൂർ,കള്ളാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ നാരായണ ൻ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം രേഖ. സി, കെ പി സി സി മൈനോരോറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ, അബ്‌ദുള്ള കൊട്ടോടി,കർഷക കോൺഗ്രസ്‌ മുൻ സംസ്ഥാന സെക്രട്ടറി കുഞ്ഞമ്പു നായർ, മുൻ ഡി സി സി മെമ്പർ കെ മാധവൻ നായർ, ബേബി ചമ്പക്കര എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

No comments