Breaking News

കാസർകോട് അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നവീകരിച്ച കംപ്യൂട്ടർലാബ് ജില്ലാപഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘടനം ചെയ്തു


കാസർകോട് അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ  നവീകരിച്ച കംപ്യൂട്ടർലാബ് ജില്ലാപഞ്ചായത് പ്രസിഡന്റ്  ബേബി ബാലകൃഷ്ണൻ ഉദ്ഘടനം ചെയ്തു. ലിങ്ക് ഗ്രൂപ്പ് ഡയറക്ടർ ഹരീഷ്കുമാർ അധ്യക്ഷത വഹിച്ചു.  

ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. സജിത്കുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ  എച്ച് ആർ മാനേജർ ഷിബു സ്വാഗതവും അക്കാദമി മാനേജർ സജേഷ് നായർ നന്ദി പറഞ്ഞു. . അക്കാദമി ജീവനക്കാരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. ലിങ്ക് അക്കാദമി ഇന്ത്യയുമായി സഹകരിച്ച്

ജില്ലാപഞ്ചായത്തിൻ്റെയും ജില്ലാ വ്യവസായ  കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ അസാപിൽ  നടക്കുന്ന വിവിധതരം തൊഴിലധിഷിത  കോഴ്സുകളുമായി ബന്ധപെട്ടതാണ് അത്യാധുനിക കമ്പ്യൂട്ടർ ലാബ് ഒരുക്കിയത്. അതിനൂതനമായ സാങ്കേതിക വിദ്യ ഉപയോഗിയോക്കാവുന്ന  മുപ്പത്തോളും കംപ്യൂട്ടറുകളാണ് നവീകരിച്ച ലാബിൽ ഉള്കൊള്ളിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും അസ്സാപ്പുമായും സഹകരിച്ചു തൊഴിലധിഷ്ഠിതമായ വിവിധ തരം കോഴ്‌സുകൾ അക്കാദമിയിൽ നടത്തി വരുന്നുണ്ട്.

No comments