Breaking News

അനധികൃത മത്സ്യബന്ധനം; കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്തിനകലെ നിന്ന് കർണ്ണാടക ബോട്ട് പിടിയിൽ


കാഞ്ഞങ്ങാട് : കാസര്‍ഗോഡ് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്‍ഡ് ഡയറക്ടര്‍ പ്രീതയുടെ നിര്‍ദ്ദേശ പ്രകാരം കുമ്പള മത്സ്യഭവന്‍ നേതൃത്വത്തില്‍ നത്തിയ മിന്നല്‍ പരിശോധനയില്‍ അനധികൃത മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ട് പിടികൂടി. കര്‍ണ്ണാടക ട്രോള്‍ ബോട്ടായ മന്‍ഹജാണ് വ്യാഴാഴ്ച്ച രാത്രി 10 മണിയോടെ കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്ത് നിന്ന് 8.2 ഫാതം ആഴത്തില്‍ നിന്നും പിടികൂടിയത്. ബോട്ടുടമയില്‍ നിന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ 2.5 ലക്ഷം രൂപ പിഴ ഈടാക്കി. നിയമാനുസൃത രേഖകള്‍ ഇല്ലാതെയും നിരോധിത വലകള്‍ ഉപയോഗിച്ചും തീരത്തോട് ചേര്‍ന്ന് രാത്രികാല ട്രോളിംഗ് നടത്തിയതിനുമാണ് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിച്ചത്.

No comments