Breaking News

കണ്ണൂരിൽ ബസിടിച്ച് മറിഞ്ഞ സിഎൻജി ഓട്ടോയ്ക്ക് തീപിടിച്ചു; ഡ്രൈവറും യാത്രക്കാരനും വെന്തുമരിച്ചു


കണ്ണൂർ: ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് രണ്ട് പേർ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനുമാണ് മരിച്ചത്. 

കൂത്തുപറമ്പ് ആറാം മൈലിലാണ് സംഭവം. സിഎൻജി ഓട്ടോറിക്ഷയ്ക്കാണ് തീപിടിച്ചത്. ഇന്നലെ (വെള്ളിയാഴ്ച) രാത്രി എട്ടരയോടെയാണ് സംഭവം. പാനൂരിനടുത്ത  കൊളവല്ലൂരിലെ അഭിലാഷ്, സജീഷ് എന്നിവരാണ് മരിച്ചത്. അഭിലാഷാണ് ഓട്ടോ ഓടിച്ചിരുന്നത്. ഷിജിൻ പിറകിലെ സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. 

തലശേരി ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന എം ഫോർ സിക്സ് എന്ന ബസാണ് അപകടത്തിന് ഇടയാക്കിയത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോയ്ക്ക് തീപ്പിടിക്കുകയായിരുന്നു.  കൂത്തു പറമ്പിൽ നിന്നെത്തിയ അഗ്നിശമന സേന സംഘമാണ് തീ അണച്ചത്.  രണ്ടുപേരുടേയും മൃതദേഹം തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

No comments