കിനാനൂർ കരിന്തളം മുക്കടയിൽ നിന്നും തേജസ്വിനിപ്പുഴയുടെ തീരദേശ റോഡിലൂടെ ബസ് റൂട്ട് യാഥാർത്ഥ്യമാകുന്നു
കരിന്തളം: നീണ്ട കാലത്തെ തീരദേശവാസികളുടെ സ്വപ്നം പൂവണിയാൻ പോകുന്നു. കിനാനൂർ - കരിന്തളം പഞ്ചായത്തിന്റെ അതിർത്തി പ്രദേശമായ മുക്കടയിൽ നിന്നും തേജസ്വിനിപ്പുഴയുടെ ഓരം ചേർന്ന് പോകുന്ന തീരദേശ റോഡിലൂടെ ബസ്സ് വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മുക്കട കുണ്ടൂർ. പുല്ലാഞ്ഞിയോട്ട്. വടക്കെ പുലിയന്നൂർ. മനയംകോട്. തളിയമ്മാട അണ്ടോൾ വേളൂർ മെട്ടക്കുന്ന്. കുട്ടിക്കുന്ന് പാലാട്ടര. കീക്കാനം. പാറക്കോൽ കീഴ്മാല. മണ്ടം വളപ്പ് പാലാട്ട്. തമ്പുരാൻ വളപ്പ് കിനാനൂർ. കോളിക്കാൻ. മൂളിക്കുളം പെൻഷൻ മൂക്ക് ചായ്യോം എന്നിവിടങ്ങളിലുളളവർക്ക് ബസ്സ് റൂട്ട് ഏറെ ഉപകാരപ്പെടും. പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപ്പെട്ടു ത്തി മൂന്ന് ഘട്ടങ്ങളിലായി 13 കിലോമീറ്ററോളം റോഡ് യാഥാർത്യമായിട്ടുണ്ട്. ബസ്സ് റൂട്ട് അനുവദിക്കാൻ തിരുവനന്തപുരത്ത് നേരിട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനെ കണ്ട് നിവേദനവും നൽകി. തീരദേശവാസികൾ ഇപ്പോഴും വലിയ കയറ്റം കയറി കിലോമീറ്ററുകൾ താണ്ടിയാണ് മെയിൻ റോഡിലെത്തി പുറം ലോകവുമായി ബന്ധപ്പെടുന്നത്. കഴിഞ്ഞ ദിവസം ചാർജെടുത്ത വെള്ളരിക്കുണ്ട് മോട്ടർ വെഹിക്കിൾ ഇൻസ്പകട്ടർ വി.കെ.ദിനേശ് കുമാർ വ്യാഴായ്ച്ച തീരദേശ റോഡ് സന്ദർശിച്ചു. ഒപ്പം പാറക്കോൽ രാജൻ. പി.പി.രാജേഷ്. ഒ.എം. സച്ചിൻ. ടി.വി. അശോകൻ എന്നിവരും ഉണ്ടായി.
No comments