തൃക്കരിപ്പൂർ മണ്ഡലത്തിൽ 42 സ്ഥലങ്ങളിൽ മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് എം.എൽ.എ. ഫണ്ടിൽ നിന്നും തുക അനുവദിച്ചു വരക്കാട്, കുന്നുംകൈ ജംഗ്ഷൻ, അരിയങ്കല്ല് പള്ളി പരിസരം, അതിരുമാവ്, ചട്ടമല ജംഗ്ഷൻ, പാറക്കടവ്, മുനിയംകുന്ന് സ്മാരക പരിസരം എന്നിവടങ്ങളിലും ലൈറ്റുകൾ
തൃക്കരിപ്പൂർ മണ്ഡലത്തില്‍ 42 സ്ഥലങ്ങളിൽ മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് എം.എല്‍.എ. ഫണ്ടില്‍ നിന്ന് 84 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം രാജഗോപാലന്‍ എംഎൽഎ അറിയിച്ചു. എം.എല്‍.എയുടെ 2022-23 സാമ്പത്തിക വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 22.60 ലക്ഷം രൂപയും പ്രത്യേക വികസന നിധിയിൽ നിന്നും 61.15 ലക്ഷം രൂപയും ഉൾപ്പെടെയാണ് 84 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്.കയ്യൂർ ചീമേനി പഞ്ചായത്തിലെ കൊരയിച്ചാൽ, വിളഞ്ഞടുക്കം, അത്തൂട്ടി, പോത്താംകണ്ടം, പാലായി റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപം, ബാങ്ക് റോഡ്, പുലിയന്നൂർ, പുല്ലാഞ്ഞിപ്പാറ, കുതിരുംച്ചാൽ, അടുവേനി വായനശാല പരിസരം,പിലിക്കോട് ഗ്രാമപഞ്ചായത്തിലെ കൊടക്കാട് കണ്ണങ്കൈ, പടുവളം പാർക്കിന് സമീപം, പിലിക്കോട് ഗവൺമെന്റ് ആയുർവേദ ആശുപത്രി പരിസരം, രയരമംഗലം ക്ഷേത്രം പരിസരം, കണ്ണാടിപ്പാറ, ചന്തേര കുന്നത്തൂർ, കരക്കേരു, ചന്തേര പടിഞ്ഞാറേക്കര അംഗനവാടി പരിസരം, കാടുവക്കാട്, വലിയപറമ്പ ഗ്രാമപഞ്ചായത്തിലെ കന്നുവീട് സ്വാമിമഠത്തിന് സമീപം, പടന്നക്കടപ്പുറംകെ ഇ എൻ ക്ലബ്ബ് പരിസരം, വലിയപറമ്പ് ബീച്ച്, ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ കാടങ്കോട് അസിനാർ മുക്ക്, കിഴക്കേമുറി, ചെറുവത്തൂർടൗൺ പാക്കനാർ ജംഗ്ഷൻ, അമിഞ്ഞിക്കോട് മുണ്ടക്കണ്ടം,
വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ വരക്കാട്, കുന്നുംകൈ ജംഗ്ഷൻ, അരിയങ്കല്ല് പള്ളി പരിസരം, അതിരുമാവ്, ചട്ടമല ജംഗ്ഷൻ,
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ പാറക്കടവ്, മുനിയംകുന്ന് സ്മാരക പരിസരം
പടന്ന ഗ്രാമപഞ്ചായത്തിലെ ഓരിവിഷ്ണുമൂർത്തി അമ്പലപരിസരം, ഉദിനൂർ ഹൈസ്കൂൾ പരിസരം, തെക്കേക്കാട് എൻ ആർ സി ഗ്രൗണ്ട് പരിസരം
തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ തങ്കയം താമരക്കുളം റോഡ്
നീലേശ്വരം നഗരസഭയിലെ അഴിത്തല അമ്പല പരിസരം, പേരോല്‍ കറുത്ത ഗേറ്റ് ജംഗ്ഷൻ, നീലേശ്വരം തലയിൽ ക്ഷേത്രപരിസരം, അഴിത്തല കോസ്റ്റൽ പോലീസ് സ്റ്റേഷൻ പരിസരം.
കേരള സർക്കാരിന് കീഴിലെ സില്‍ക്ക് മുഖേനയാണ് പ്രവർത്തി നടപ്പിലാക്കുകയെന്നും എം.എല്‍.എ. അറിയിച്ചു
No comments