Breaking News

സഹപാഠിയുടെ കുടുംബത്തിന് കൈത്താങ്ങായി ജില്ലയിലെ എസ് പി സി കേഡറ്റുകൾ


സഹപാഠിയുടെ കുടുംബത്തിൻറെ സാമ്പത്തിക ബാധ്യത തീർക്കാൻ കൈകോർത്ത് കാസർഗോഡ് എസ് പി സി കേഡറ്റുകളും അധ്യാപകരും പോലീസും .ജില്ലയിലെ 43 എസ് പി സി വിദ്യാലയങ്ങളിൽ നിന്നായി 3.5 ലക്ഷത്തോളം രൂപ ശേഖരിച്ച് കുടുംബത്തിന് കൈമാറി. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന യിൽ നിന്ന് കുട്ടിയുടെ അമ്മ തുക ഏറ്റുവാങ്ങി.

കസബയിലെ എസ് പി സി കേഡറ്റായ വിദ്യാർത്ഥിയുടെ സഹോദരൻ ആഗ്രഹിച്ച കോഴ്സിന് ചേരാൻ ആവാതെ ജീവൻ അവസാനിപ്പിച്ചിരുന്നു. മകനെ പഠിപ്പിക്കാനാവാത്ത വേദനയിൽ പിന്നാലെ അച്ഛനും മരിച്ചു ഇവരുടെയും. ചികിത്സയ്ക്കായി ചെലവായ വകയിൽ 6 ലക്ഷത്തിന് മുകളിലാണ് കുടുംബത്തിൻറെ ബാധ്യത. സഹപാഠിയുടെ കുടുംബത്തിൻറെ കടബാധ്യത തീർക്കാൻ ജില്ലയിലെ എസ് പി സി കേഡറ്റുകൾ കൈകോർക്കുകയായിരുന്നു.

   വിദ്യാഭ്യാസ ഉപ ഡയറക്ടർ എൻ നന്ദികേശൻ ,ജില്ല നോഡൽ ഓഫീസർ എം എ മാത്യു, ടി തമ്പാൻ, അശോകൻ കെ, ഗോപികൃഷ്ണൻ പി, ജോജിത പിജി എന്നിവർ സംസാരിച്ചു.

No comments