Breaking News

കാസർക്കോട് ജില്ലയിലെ പഞ്ചായത്തുകളിൽ വിജിലൻസ്പരിശോധന നടത്തി നിർമാണങ്ങളുടെ അനുമതി നൽകുന്നതിൽ വിവിധ കമക്കേടുകൾ കണ്ടെത്തി


കാസർക്കോട് ജില്ലയിൽ ചെങ്കള, മധൂർ , തൃക്കരിപ്പൂർ പഞ്ചായത്തുകളിൽ  വിജിലൻസ്പരിശോധന നടത്തി. വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം ഉത്തരമേഖല പോലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലെ മേൽനോട്ടത്തിൽ കാസർകോട് വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ്  പരിശോധന നടത്തിയത്.  ഡിവൈഎസ്പി വി കെ വിശ്വംഭരൻ നായർ വിജിലൻസ് ഇൻസ്പെക്ടർ കെ.സുനുമോൻ പി.സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നിർമാണങ്ങളുടെ അനുമതി നൽകുന്നതിൽ വിവിധ കമക്കേടുകൾ കണ്ടെത്തി.നിരവധി അനധികൃത നിർമ്മാണങ്ങളും പരിശോധനയുടെ ഭാഗമായി കണ്ടെത്തിയിട്ടുണ്ട് അനധികൃത നിർമാണങ്ങൾ പഞ്ചായത്തിൽ അറിയിച്ച് അനുമതി വാങ്ങാത്തതിനാൽ  വൻ സാമ്പത്തിക നഷ്ടമാണ് വിവിധ  പഞ്ചായത്തുകൾക്ക് വന്നുകൊണ്ടിരിക്കുന്നത്. ചെർക്കളയിൽപല ബഹുനില കെട്ടിടങ്ങളും പിഡബ്ല്യുഡി റോഡിൻറെ സ്ഥലങ്ങളിലേക്ക് കയറി കിടക്കുന്നതായും . ബഹുനില കെട്ടിടങ്ങൾക്ക് അത്യാവശ്യം വേണ്ട പാർക്കിംഗ് ഏരിയ, റാമ്പ് , മഴവെളള സ സംഭരണി തുടങ്ങിയവയില്ലാതെ അനുമതി നൽകിയതായും  മറ്റു ചില കെട്ടിടങ്ങൾ അനുമതിയില്ലാതെ  നിർമ്മിച്ച് കച്ചവടം ചെയ്യുന്നതായും കണ്ടെത്തി. അനധികൃത നിർമ്മാണങ്ങളിലൂടെ പഞ്ചായത്തുകൾക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തുന്ന  ബന്ധപ്പെട്ട  ഉദ്യോഗസ്ഥർക്കെതിരെ പരിശോധനയുടെ വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയരക്ടർക്ക് സമർപ്പിക്കുമെന്ന് വിജിലൻസ് അധികൃതർ പറഞ്ഞു.

No comments