എളേരിത്തട്ട് ഇ.കെ.നായനാർ മെമ്മോറിയൽ ഗവൺമെന്റ് കോളേജിലുൾപ്പെടെ ജില്ലയിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അദ്ധ്യാപക ഒഴിവ്
അധ്യാപക ഒഴിവ്
എളേരിത്തട്ട് ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ നടപ്പ് അധ്യയന വര്‍ഷത്തില്‍ ഹിന്ദി വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ നെറ്റ് / പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്‌ട്രേഷന്‍ നമ്പര്‍, ജനന തീയതി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 20ന് രാവിലെ 11ന് അഭിമുഖത്തിന് എത്തണം. ഫോണ്‍ 0467 2245833, 9847434858, 9188900213.
അധ്യാപക ഒഴിവ്
പിലിക്കോട് സി.കൃഷ്ണന്‍ നായര്‍ സ്മാരക ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി (ജൂനിയര്‍) ഹിസ്റ്ററി ഒഴിവിലേക്കുള്ള അഭിമുഖം ഒക്ടോബര്‍ 16ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടത്തും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.
അധ്യാപക ഒഴിവ്
ജി.വി.എച്ച്.എസ്.എസ് മുള്ളേരിയയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ താത്ക്കാലിക സംസ്‌കൃതം പാര്‍ട്ട് ടൈം അധ്യാപക ഒഴിവ്. അഭിമുഖം ഒക്ടോബര്‍ 13ന് രാവിലെ 11ന്. താത്പര്യമുള്ളവര്‍ കെ.ടെറ്റ് യോഗ്യത അടക്കമുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍ 04994 261846.
No comments