നീലേശ്വരത്ത് അമ്മയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മകനെ കുതിരവട്ടം മാനസീകാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു
നീലേശ്വരം: മൊബൈല്‍ഫോണ്‍ വിളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിൽ അമ്മയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മകനെ കുതിരവട്ടം മാനസീകാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മിണിയെ(63) തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച മകന്‍ സുജിത്ത്(34) നെയാണ് ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) കുതിരവട്ടം മാനസീകാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചത്.നിലേശ്വരം ഇൻസ്പെക്ടർ കെ.പ്രേം സദൻ അറസ്റ്റു ചെയ്ത സുജിത്തിനെ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയപ്പോൾ മാനസീക വൈകല്യമുളളതായി റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് കോടതി കുതിരവട്ടം മാനസീക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ ഉത്തരവിട്ടത്.
No comments