Breaking News

ജില്ലാതല ക്ഷീര കര്‍ഷക ക്ഷേമനിധി അവാര്‍ഡ് അപേക്ഷ ക്ഷണിച്ചു


ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് എല്ലാ വര്‍ഷവും നല്‍കി വരുന്ന മികച്ച ക്ഷീര കര്‍ഷകനുള്ള കാസര്‍കോട് ജില്ലാതല ക്ഷീര കര്‍ഷക ക്ഷേമനിധി അവാര്‍ഡിനുള്ള ഈ വര്‍ഷത്തെ അപേക്ഷ ക്ഷണിച്ചു.  അപേക്ഷകന്‍ ക്ഷീര കര്‍ഷക ക്ഷേമനിധി അംഗമായിരിക്കണം. സ്വന്തമായി കറവമാടുകളെ വളര്‍ത്തി ജില്ലയിലെ ക്ഷീര സംഘത്തില്‍ 2022-23 സാമ്പത്തിക വര്‍ഷം എറ്റവും കൂടുതല്‍ പാല്‍ അളന്ന ക്ഷീര കര്‍ഷകനായിരിക്കണം. അപേക്ഷകന് 50 സെന്റില്‍ കുറയാതെ തീറ്റപ്പുല്‍ക്കൃഷി ഉണ്ടായിരിക്കണം. അപേക്ഷകന്‍ സംഘത്തില്‍ അളക്കുന്ന പാലിന് അനുവദനീയമായ ഗുണനിലവാരം ഉണ്ടായിരിക്കണം. അപേക്ഷ ബ്ലോക്ക് തല ക്ഷീര വികസന ഓഫീസില്‍ ഒക്ടോബര്‍ 28നകം എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ബ്ലോക്ക് തല ക്ഷീര വികസന ഓഫീസുമായി ബന്ധപ്പെടണമെന്ന് ക്ഷീര കര്‍ഷക ക്ഷേമനിധി ജില്ലാ നോഡല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04994 255390.

No comments