Breaking News

ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലെ പോലീസ് ടീമുകളെ അണിനിരത്തി നടത്തിയ ഫുട്ബോൾ ധമാക്ക - 23 മത്സരത്തിൽ ചിറ്റാരിക്കൽ പോലീസ് സ്റ്റേഷൻ ജേതാക്കളായി


നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ കോട്ടപ്പുറം റിയോ അറീന ടർഫ് ഗ്രൗണ്ടിൽ  ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലെ പോലീസ് ടീമുകളെ അണിനിരത്തി നടത്തിയ  ഫുട്ബോൾ ധമാക്ക - 23  മത്സരത്തിൽ ചന്തേര പോലീസ് സ്റ്റേഷനെ പരാജയപ്പെടുത്തി ചിറ്റാരിക്കൽ പോലീസ് സ്റ്റേഷൻ ജേതാക്കളായി. മത്സരം നീലേശ്വരം പോലീസ് ഇൻസ്പെക്ടർ  കെ. പ്രേംസദന്റെ  അധ്യക്ഷതയിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ഗൗരി വി മുഖ്യാതിഥി ആയി. നീലേശ്വരം നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷംഷുദ്ദീൻ അരിഞ്ചിറ, ജില്ലാ ഒളിംമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, കേരള പോലീസ് ഓഫീസ്സേൾസ് അസ്സോസിയേഷൻ ജില്ലാ ജോ.സെക്രട്ടറി രാജീവൻ കെ.പി.വി കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എ.പി സുരേഷ്. പ്രസ്സ് ഫോറം സെക്രട്ടറി പി.കെ. ബാലകൃഷ്ണൻ  എന്നിവർ  സംസാരിച്ചു. നീലേശ്വരം സബ് ഇൻസ്പെക്ടർ  ടി.വിശാഖ്  സ്വാഗതവും സ്റ്റേഷൻ റൈറ്റർ എം മഹേന്ദ്രൻ നന്ദിയും പറഞ്ഞു. മത്സരത്തിന് മുൻപ് കാഞ്ഞങ്ങാട് കാസർഗോഡ് സബ് ഡിവിഷനുകളിലെ വനിത പോലീസ് ടീം സബ് ഇൻസ്പെക്ടർമാരായ അജിത കെ , ശരണ്യ എം എന്നിവരുടെ നേതൃത്വത്തിൽ പ്രദർശന ഫുട്ബോൾ മത്സരവും നടന്നു. ഡ്യൂട്ടിക്കിടയിൽ ഉള്ള പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സംഘർഷ ങ്ങൾ കുറക്കുവാൻ ഇത്തരം സൗഹൃദ മത്സരങ്ങൾക്ക് കഴിയുമെന്ന്  ഡിവൈ.എസ്.പി ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

No comments