Breaking News

കേരള യൂത്ത്ഫ്രണ്ട് എം തിരഞ്ഞെടുപ്പ് കൺവെൻഷൻ സമാപിച്ചു ജില്ലാ പ്രസിഡണ്ടായി വെള്ളരിക്കുണ്ടിലെ ലിജിൻ ഇരുപ്പക്കാട്ടിലിനെ വീണ്ടും തിരഞ്ഞെടുത്തു


കേരള യൂത്ത്ഫ്രണ്ട് എം തിരഞ്ഞെടുപ്പ് കൺവെൻഷൻ, കേരള കോൺഗ്രസ്  എം സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് കോഴിമല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപ്പറമ്പിൽ അധ്യക്ഷനും റിട്ടേണിംഗ് ഓഫീസറും ആയിരുന്നു. യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷൻ അഡ്വക്കറ്റ് റോണി മാത്യു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം സാജൻ തൊടുക, സജി സെബാസ്റ്റ്യൻ, യൂത്ത് ഫ്രണ്ട് സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സിറിയക് ചാഴിക്കാടൻ, ചാക്കോ തെന്നി പ്ലാക്കൽ, ജോയ് മൈക്കിൾ, ബിജു തൂളിശ്ശേരി, ഷിനോജ് ചാക്കോ,  തുടങ്ങിയവർ സംസാരിച്ചു..

 കേരള യൂത്ത് ഫ്രണ്ട്  എം ജില്ലാ പ്രസിഡണ്ടായി ലിജിൻ ഇരുപ്പക്കാട്ടിലിനെ വീണ്ടും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് മെൽവിൻ ക്രിസ്റ്റ, ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് വിനയ് മാങ്ങാട്ട്, ജനറൽ സെക്രട്ടറിമാർ ജോജി പാലമറ്റം, രാജേഷ് സി ആർ, ഡോ.അലക്സ് ജോസഫ് വരകയിൽ, മരിയ ജോയി പന്തംപ്ലാക്കൽ, ജില്ലാ ട്രഷററായി മനു ഈറ്റത്തോട്ടത്തിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ  അഭിലാഷ് മാത്യു, ഡാവി സ്റ്റീഫൻ, വിൻസന്റ് ആവിക്കൽ, അഖിൽ ഷാജി വെള്ളംകുന്നേൽ  ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായി അഡ്വ. എബിൻ ബെന്നി, അഡ്വ. മനു ജോർജ്, മനോജ് ജോർജ് വെള്ളരിക്കുണ്ട്, എന്നിവരെയും  യോഗം തെരഞ്ഞെടുത്തു

No comments