ഹൈസ്കൂൾ വിഭാഗം ജില്ലാതല അധ്യാപക ക്ലസ്റ്റർ കൂട്ടായ്മ പരിശീലനം ആരംഭിച്ചു
കാഞ്ഞങ്ങാട്: സമഗ്ര ശിക്ഷാ കേരള, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സം|യുക്ത ആഭിമുഖ്യത്തിൽ അവധിക്കാല അധ്യാപക പരിശീലനത്തിന്റെ തുടർച്ചയായി ക്ലാസ് റൂം പ്രക്രിയയിൽ അധ്യാപകരുടെ ഇടപെടൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഹൈസ്കൂൾ വിഭാഗം അധ്യാപകർക്കുള്ള ക്ലസ്റ്റർ കൂട്ടായ്മയുടെ ജില്ലാതല പരിശീലനം ഹോസ്ദുർഗ്ഗ് ബി ആർ സി യിൽ ആരംഭിച്ചു.പരിശീലനം കാഞ്ഞങ്ങാട് DEOശ്രീമതി ബാലാദേവി കെ എ എസ് ഉദ്ഘാടനം ചെയ്തു. ബിപിസി ഡോ. കെ വി രാജേഷ് അധ്യക്ഷതവഹിച്ച ചടങ്ങിൽ ആർപി മാരായ കെ വി സത്യൻ ,ആർ രാജു എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രെയിനർ രാജഗോപാലൻ സ്വാഗതവും, സി ആർ സി കോഡിനേറ്റർ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. വിവിധ സബ് ജില്ലകളിൽ നിന്നായി 55 അധ്യാപകർപരിശീലനത്തിൽ പങ്കെടുത്തു.
No comments