മാലിന്യ പ്ലാന്റ് അനുമതിക്കെതിരെ ചീമേനി ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി
ചീമേനി . പോത്താംകണ്ടം അരിയിട്ട പാറ മാലിന്യ പ്ലാന്റിന് സർക്കാർ അനുമതി നൽകിയതിൽ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ചീമേനി ടൗണിൽ നട്ടുച്ചക്ക് പന്തം കൊളുത്തി പ്രകടനം നടത്തി.
ജനകീയ സമിതി ചെയർമാൻ കെ.എം ദാമോദരൻ, കൺവീനർ സുമേഷ് കരിമ്പിൽ , സന്ദീപ് ചീമേനി, ടി.പി. രഞ്ജിത്ത് നേതൃത്വം നൽകി.
പരിസ്ഥിതിയും,ആവാസവ്യവസ്ഥയും തകർക്കുന്നതോടൊപ്പം നൂറ് കണക്കിന് കുടുംബങ്ങളുടെ കുടിവെള്ളത്തിൽ വിഷം കലർത്തുന്ന തീരുമാനമാണ് മന്ത്രിസഭാ യോഗത്തിന്റേതെന്ന് ജനകീയ സമിതി അഭിപ്രായപ്പെട്ടു.
വളരെ പരിസ്ഥിതി പ്രാധാന്യമുള്ള ഈ പ്രദേശത്ത് മാലിന്യപ്ലാന്റ് സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കുന്നത് വരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുന്നതിന് ,പ്രകടനത്തിന് ശേഷം നടന്ന ജനകീയ സമിതി യോഗത്തിൽ തീരുമാനമുണ്ടായി.
No comments