Breaking News

സങ്കൽപ്പ് സപ്താഹ് മൂന്നാം ദിവസം സ്വച്ഛത ഏക് സങ്കല്പ് ശുചിത്വ ക്യാമ്പയിനും ഹരിത കർമ്മസേന സംഗമവും പരപ്പ ബ്ലോക്കിൽ നടന്നു


പരപ്പ: ആസ്പിരേഷൻ ബ്ലോക്ക് സിന്റെ പ്രോഗ്രാമിന്റെ ഭാഗമായി സങ്കല്പ സപ്താക് സ്വച്ഛത ഏക് സങ്കല്പ് ശുചിത്വ ക്യാമ്പയിനും ഹരിത കർമ്മ സേന സംഗമവും ഒക്ടോബർ അഞ്ചിന് രാവിലെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു 

ബ്ലോക്ക് പഞ്ചായത്ത് വീഡിയോ ജോസഫ് എം ചാക്കോ സ്വാഗതം പറഞ്ഞു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം പത്മകുമാരി അദ്ധ്യക്ഷത വഹിച്ചു പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഭൂപേഷ് ഉദ്ഘാടനം നിർവ്വഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി ചന്ദ്രൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അന്നമ്മ മാത്യു രേഖ സി രാജേഷ് എ.വി നവകേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.കെ.രാഘവൻ എന്നിവർ സംസാരിച്ചു ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ ഹരിത സേനാംഗങ്ങൾ ബ്ലോക്ക് തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു ശുചിത്വ അവബോധം ജനങ്ങളിൽ എന്ന വിഷയത്തെ ആസ്പദമാക്കി റശ്രീ ആനന്ദൻ പേക്കാടം ക്ലാസ്സ് കൈകാര്യം ചെയ്തു ശുചിത്വബോധം കുട്ടികളിൽ നിന്ന് തന്നെ ആരംഭിക്കണം എന്നും മുതിർന്നവർ അതിനു മുൻകൈയെടുക്കണമെന്നും  ഹരിതസേന അംഗങ്ങളുടെ പ്രവർത്തനം ശ്ലാഘനീയമാണെന്നും സമൂഹം അവരുടെ പ്രവർത്തനങ്ങളെ ഗൗരവത്തോടെ ഉൾക്കൊള്ളണമെന്നും ക്ലാസ്സിൽ അദ്ദേഹം പറഞ്ഞു തുടർന്ന് നടന്ന മാലിന്യ സംസ്കരണ ഉപാധികളുംസബ്സിഡി മാനദണ്ഡങ്ങളും എന്ന വിഷയത്തിൽ ജില്ലാ ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ രഞ്ജിത്ത് കെ വി ക്ലാസ് എടുത്തു കമ്പോസ്റ്റ് കുഴികളുടെയും സോക്ക്പിറ്റു കളുടെയും ആവശ്യകതയെ കുറിച്ച്  സംസാരിച്ചു പഞ്ചായത്തുകൾക്ക് നൽകുന്ന വിവിധ സബ്സിഡികളെ കുറിച്ച് ക്ലാസ്സിൽ വിശദീകരിച്ചു ഉച്ചക്കുശേഷം ഹരിതസേന പ്രവർത്തനങ്ങളുടെ വിലയിരുത്തൽബ്ലോക്ക് പ്രസിഡണ്ട് എം ലക്ഷ്മി ബി.ഡി.ഒ ജോസഫ് എം ചാക്കോ എന്നിവർ വിലയിരുത്തി തുടർന്ന് ഹരിത കർമ്മ സേനാംഗങ്ങളുടെ വിവിധ കലാ പരിപാടികൾ നടന്നു ജോയിൻ ബി.ഡി.ഒ എം വിജയകുമാർ നന്ദിയും പറഞ്ഞു

No comments