Breaking News

പെരിയ മൂന്നാം കടവിൽ ഡാം നിർമ്മാണത്തിനുള്ള സാധ്യത പരിശോധിക്കും ; ജലവിഭവ വകുപ്പ്മന്ത്രി റോഷി അഗസ്റ്റിൻ


കാസർകോട് ജില്ലയിൽ മൂന്നാം കടവ് ഡാം നിർമ്മാണത്തിനുള്ള സാധ്യത പരിശോധിക്കുമെന്ന് ജലവിഭവ വകുപ്പ്മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുഖ്യമന്ത്രിയു ടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ കോഴികോട് സംഘടിപ്പിച്ച   ഉത്തര മേഖല അവലോകനയോഗത്തിൽ ജില്ലാ കളക്ടർ  കെ. ഇമ്പശേഖർ  അവതരിപ്പിച്ച വിഷയത്തിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. കാസർകോട് ജില്ലയിൽ നിലവിൽ ഡാമില്ല. ജൽ ജീവൻ മിഷൻ പദ്ധതിപ്രകാരം വീടുകളിൽ പൈപ്പുവെള്ളം എത്തിക്കുന്നതിനും പദ്ധതി തുടരുന്നതിനും മിനിഡാം ആവശ്യമാണ്. നബാർഡ് ആർ ഐ ഡി എഫ് പദ്ധതിയിലുൾപ്പെടുത്തി ഡാം നിർമിക്ക ന്നതിനുള്ള സാധ്യത പരിശ ശോ ധിക്കാവുന്നതാണെന്ന്  ചീഫ് സെക്രട്ടറി ഡോ. വി.വേണു പറഞ്ഞു. 

ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ലയിൽ ജലസംഭരണ സംവിധാനമില്ലാത്തതിനാൽ ജലം പാഴാകുന്നു. വേനൽക്കാലത്ത് കുടിവെള്ളം ടാങ്കർ ലോറികളിലെത്തിക്കുകയാണ് പതിവെന്നും കളക്ടർ പറഞ്ഞു.

No comments