കോടോംബേളൂർ കേരളോത്സവം; കബഡി മത്സരത്തിൽ ബാനം ഗ്രാമശ്രീക്ക് വിജയം
പരപ്പ: കോടോം-ബേളൂർ പഞ്ചായത്ത് കേരളോത്സവം 2023 ബാനം സ്കൂൾ ഗ്രൗണ്ടിൽ നടന്നു. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ബാനം ഗ്രാമശ്രീ ഇപ്രാവിശ്യവും വിജയികളായി . സാരഥി മൂന്നാംകടവ് രണ്ടാം സ്ഥാനം നേടി. കോടോം ബേളൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും പത്താം വാർഡ് മെമ്പറുമായ ഗോപാലകൃഷ്ണൻ മത്സരം ഉദ്ഘാടനം ചെയ്തു. ബാനം കൃഷ്ണൻ കളിക്കാരുമായി പരിചയപ്പെട്ടു.
ഫൈനൽ മത്സരത്തിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷൻ കെ. ഭൂപേഷ്, അനൂപ് ബാനം എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. ഒൻപതാം വാർഡ് മെമ്പർ ജഗദ് നാഥൻ സ്വാഗതവും, സന്തോഷ് ബാനം നന്ദിയും രേഖപ്പെടുത്തി.
No comments