Breaking News

കോടോത്ത് സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു "വധു വരിക്കപ്ലാവ് " ഹൃസ്വചിത്രത്തിലെ പ്രധാന നടൻ പ്രമോദ് അപ്യാൽ ഉദ്ഘാടനം ചെയ്തു


ഒടയഞ്ചാൽ: കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂൾ കലോത്സവം "സർഗ്ഗോദയ "ത്തിന് തിരിതെളിഞ്ഞു. ചന്ദ്രു വെള്ളരിക്കുണ്ട് സംവിധാനം ചെയ്ത വധു വരിക്കപ്ലാവ് ഷോർട്ട് ഫിലിം നായകൻ പ്രമോദ് അപ്യാൽ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് സൗമ്യ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ് പത്മനാഭൻ.വി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ രമ്യ. കെ.വി നന്ദിയും പറഞ്ഞു. രമേശൻ. പി, കൃഷ്ണൻ എ.എം, എലിസബത്ത് അബ്രഹാം, പ്രസീജ.പി., കുമാരി. ശിവാനി എന്നിവർ സംസാരിച്ചു. ഒക്ടോബർ 16, 17, തീയ്യതികളിൽ 5 വേദികളിലായി കലാമത്സരങ്ങൾ അറങ്ങേറും.

No comments