Breaking News

വെള്ളരിക്കുണ്ടിൽ വെച്ച് നടത്തുന്ന വനിതാസംഗമത്തിന്റ ഭാഗമായി ട്രാഫിക് ബോധവൽക്കരണക്ലാസ്സ് 18 ന് നടക്കും


വെള്ളരിക്കുണ്ട് : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാവിംഗ് ജില്ലാകമ്മറ്റി അടുത്തമാസം 14 ന് വെള്ളരിക്കുണ്ടിൽ വെച്ച് നടത്തുന്ന വനിതാസംഗമത്തിന്റ ഭാഗമായി നിലവിൽ ഡ്രൈവിങ്ങ് ലൈസൻസ് എടുത്തിട്ടുള്ള വനിതകൾക്കും പുതുതായി ലൈസൻസ് എടുക്കുവാൻ ആഗ്രഹിക്കുന്നവർക്കുമായി ട്രാഫിക് ബോധവൽക്കരണക്ലാസ് സംഘടിപ്പിക്കും..

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് മോട്ടോർ വാഹനവകുപ്പുമായി സഹകരിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ക്ലാസിൽ പങ്കെടുക്കുന്നവർക്ക്‌ ലൈസൻസ് എടുക്കുന്നത്സംബന്ധിച്ച് കൂടുതൽ ആവശ്യമായ സംശയങ്ങൾക്ക് മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർ മറുപടി നൽകും.ബുധനാഴ്ച രാവിലെ   11 മണി മുതൽ  വെള്ളരി ക്കുണ്ട് വ്യാപാരഭവനിൽ നടക്കുന്ന ക്ലാസ് ജോയിന്റ് ആർ. ടി. ഒ. മേഴ്‌സി കുട്ടി സാമൂവൽ ഉത്ഘാടനം ചെയ്യും. എം. വി. ഐ. ദിനേശ് കുമാർ ക്ലാസ് എടുക്കും.വനിതാ വിംഗ് ജില്ലാ ജനറൽ സെക്രട്ടറി  മായ രാമചന്ദ്രൻ  അധ്യക്ഷവഹിക്കും....

No comments