Breaking News

കൊല്ലം ജില്ലാ കളക്ടറായി നീലേശ്വരം കിഴക്കൻ കൊഴുവൽ സ്വദേശി എൻ. ദേവിദാസ് നിയമിതനായി


കൊല്ലം ജില്ലാ കളക്ടറായി നീലേശ്വരം കിഴക്കൻ കൊഴുവൽ സ്വദേശി എൻ. ദേവിദാസിനെ നിയമിച്ചു. തിരുവനന്തപുരം മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടറായിരുന്ന ദേവിദാസ് ദീഘകാലം കാസർകോട് എഡിഎം ആയിരുന്നു. കണ്ണൂർ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടറായിരിക്കെയാണ് എൻ ദേവീദാസിന് ഐഎഎസ് പദവി ലഭിച്ചത്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഇലക്ഷൻ ഡെപ്യൂടി കലക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്, തളിപറമ്പ്  ആർഡിഒയായും സേവനമനുഷ്ടിച്ചു. ആർ ആർ ഡെപ്യൂട്ടി  കലക്ടറായും പ്രവർത്തിച്ചിരുന്നു. കാസർകോട് ജില്ലാ കലക്ടറുടെ താത്കാലിക ചുമതലയും വഹിച്ചിട്ടുണ്ട്. തൃക്കരിപ്പൂർ എളമ്പച്ചി വടക്കുമ്പാട് സ്വദേശിയായ ദേവിദാസ്  നീലേശ്വരം കിഴക്കൻ കൊവ്വലിലാണ് ഇപ്പോൾ താമസം. ഭാര്യ മടിക്കൈ ഗവ. ഹയർ സെക്കഡറി സ്‌കൂൾ അധ്യാപിക ജീജ. വിദ്യാർഥികളായ ചൈത്രക് ദേവ്, ദേവിക മിത്ര എന്നിവർ മക്കളാണ്.

No comments